കണ്‍സ്യൂമര്‍ഫെഡ് എം ഡി സ്ഥാനത്തു നിന്ന് ടോമിന് തച്ചങ്കരിയെ മാറ്റിയതായി സഹകരണ മന്ത്രി സി എന്‍ ബാലകൃഷ്ണന്. അതേസമയം, എം ഡിയെ മാറ്റിക്കൊണ്ടുള്ള ഉത്തരവില്‍ മുഖ്യമന്ത്രി ഒപ്പിട്ടിട്ടില്ല. ഇത് വിവാദമായപ്പോള്‍, ഉത്തരവില്‍ മുഖ്യമന്ത്രി ഒപ്പിടേണ്ടതില്ലെന്നായിരുന്നു മന്ത്രിയുടെ മറുപടി.
ഇതൊരു സാധാരണ നടപടിക്രമം മാത്രമാണെന്നും കണ്‍സ്യൂമര്‍ ഫെഡ് സ്ഥാനത്തു നിന്ന് എം ഡിയെ മാറ്റാനുള്ള തീരുമാനത്തില്‍ മുഖ്യമന്ത്രി ഒപ്പിടേണ്ടതില്ലെന്നും മന്ത്രി വ്യക്തമാക്കി. അതേസമയം, എം ഡിയെ മാറ്റിയതിനെച്ചൊല്ലി മുന്നണിയില്‍ തര്‍ക്കം രൂക്ഷമായിരിക്കുകയാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍.
അതേസമയം, തച്ചങ്കരിയെ കണ്‍സ്യൂമര്‍ഫെഡ് സ്ഥാനത്തു നിന്ന് മാറ്റാന്‍ മന്ത്രിസഭയില്‍ തീരുമാനിച്ചിട്ടില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍, ചീഫ് സെക്രട്ടറിയുടെ നോട്ടില്‍ തച്ചങ്കരിയെ മാറ്റിയ കാര്യം ഉള്‍പ്പെട്ടിട്ടുണ്ട്. അതേസമയം, കണ്‍സ്യൂമര്‍ ഫെഡ് സ്ഥാനത്തു നിന്ന് മാറ്റിയതില്‍ വിഷമമുണ്ടെന്ന് ടോമിന് തച്ചങ്കരി പ്രതികരിച്ചു.