കോണ്‍ഗ്രസിന്റെ രാജ്യസഭാ സീറ്റ് വയലാര്‍ രവിക്ക്

വ്യാഴം, 26 മാര്‍ച്ച് 2015 (11:31 IST)
കോണ്‍ഗ്രസിന്റെ രാജ്യസഭാ സീറ്റ് വയലാര്‍ രവിക്ക് നല്‍കാന്‍ സംസ്ഥാന നേതൃത്വത്തില്‍ ധാരണയായി. ഈ തീരുമാനം
എ ഐ സി സി നേതൃത്വത്തെ അറിയിക്കും. എ ഐ സി സിയുടെ തീരുമാനം വന്നശേഷം ഇക്കാര്യത്തില്‍ പ്രതികരിക്കുമെന്ന് വയലാര്‍ രവി വ്യക്തമാക്കി.

എം.പി. അച്യുതന്‍, വയലാര്‍ രവി, പി. രാജീവ് എന്നിവരാണ് രാജ്യസഭയില്‍ നിന്ന് വിരമിക്കുന്നത്. കേരളത്തില്‍ നിന്ന് രാജ്യസഭയിലേക്ക് ഒഴിവു വരുന്ന മൂന്നു സീറ്റുകളിലേക്ക് ഏപ്രില്‍ 16 നാണ് വോട്ടെടുപ്പ്. ഇതു സംബന്ധിച്ച വിജ്ഞാപനം ഈ മാസം 30 ന് ഇറങ്ങും. കേരളത്തിന് രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയîാന്‍ കഴിയുന്ന പരമാവധി അംഗങ്ങളുടെ എണ്ണം ഒന്‍പതാണ്.

അതേസമയം അരുവിക്കരയിലെ സ്ഥാനാര്‍ഥിയെ സംബന്ധിച്ച് തീരുമാനമായില്ല. ഈ സാഹചര്യത്തില്‍ വെള്ളിയാഴ്ച ചേരുന്ന യോഗത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, കെപിസിസി അധ്യക്ഷന്‍ വിഎം സുധീരന്‍, ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല എന്നിവര്‍ ആദ്യഘട്ട ചര്‍ച്ച നടത്തും. തുടര്‍ന്ന് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് സമിതി യോഗവും ചേരാന്‍ സാധ്യതയുണ്ട്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.

വെബ്ദുനിയ വായിക്കുക