കോണ്‍ഗ്രസുകാര്‍ മാനസികമായി ഒന്നിക്കണം: രാഹുല്‍

ചൊവ്വ, 9 ഡിസം‌ബര്‍ 2014 (19:13 IST)
കോണ്‍ഗ്രസുകാര്‍ തമ്മില്‍ വാക്കില്‍ മാത്രമല്ല മാനസികമായും ഒന്നിക്കണമെന്ന് രാഹുല്‍ ഗാന്ധി. പുത്തരിക്കണ്ടം മൈതാനത്ത് ജനപക്ഷയാത്രയുടെ സമാപന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു രാഹുല്‍ ഗാന്ധി.

ജനങ്ങളെ ഒന്നിപ്പിക്കാന്‍ കോണ്‍ഗ്രസ്സിനാകണം. ജനങ്ങളെ ആകര്‍ഷിക്കാന്‍ നേതൃത്വത്തിനാകണമെന്ന് എ കെ ആന്റണി പറഞ്ഞ വാക്കുകള്‍ ആവര്‍ത്തിക്കുന്നതായും രാഹുല്‍ ഗാന്ധി പറഞ്ഞു.

പ്രസംഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയ്ക്കെതിരെ രൂക്ഷ വിമര്‍ശനമാണ് രാഹുല്‍ ഗാന്ധി ഉയര്‍ത്തിയത്. കള്ളപ്പണം നൂറു ദിവസം കൊണ്ട് തിരിച്ചെത്തിക്കാമെന്ന് പറഞ്ഞവര്‍ വാഗ്ദാനം പാലിച്ചില്ലെന്നും മോഡി സര്‍ക്കാറിന് കഴിഞ്ഞത് ജനങ്ങള്‍ക്കിടയില്‍ വിദ്വേഷം വളര്‍ത്താന്‍ മാത്രമാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

ഒരുമയുടെ ശബ്ദം മുദ്രാവാക്യങ്ങളില്‍ മാത്രമല്ല മനസ്സിലുമുണ്ടാകണമെന്ന് ആന്റണി പറഞ്ഞു. ഒറ്റക്കെട്ടായി നയിക്കേണ്ടത് ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും സുധീരനുമെല്ലാം ചേര്‍ന്നാണെന്നും ആന്റണി പറഞ്ഞു.

സര്‍ക്കാരിന്റെ മദ്യനയത്തെ കോടതി അട്ടിമറിക്കാന്‍ ശ്രമിക്കുന്നവെന്നും എന്നാല്‍ ജനകീയ കോടതി മദ്യനയത്തെ അനുകൂലിക്കുന്നുവെന്നും വി എം സുധീരന്‍ പറഞ്ഞു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.

വെബ്ദുനിയ വായിക്കുക