കുടിയന്‍‌മാരേയും ഗുണ്ടകളേയും കോണ്‍ഗ്രസിന് വേണ്ട!

ബുധന്‍, 23 ജൂലൈ 2014 (08:41 IST)
മദ്യപാനികളും രാഷ്ട്രീയമായല്ലാത്ത ക്രിമിനല്‍ കേസുകളില്‍ പെട്ടവരും, ലഹരിമരുന്ന് ഉപയോഗിക്കുന്നവരും ഇനി കോണ്‍ഗ്രസ് ഭാരവാഹിത്വത്തില്‍ നിന്ന് പുറത്ത് പോകും. ഇതു സംബന്ധിച്ച നിര്‍ദ്ദേശം കെപിസിസി കീഴ്ഘടകങ്ങള്‍ക്ക് നല്‍കിയിട്ടൂണ്ട്. ഭാരവാഹിയാകുന്നവര്‍ സംശുദ്ധ പശ്ത്താലത്തിലുള്ളവരാകണമെന്നാണ് കെ‌പിസിസി നേതൃത്വം നിര്‍ദ്ദേശിച്ചിരിക്കുന്നത്.
 
നിലവിലുള്ള ഡിസിസി ഭാരവാഹികളില്‍ 50ശതമാനം ആളുകളേയും മാറ്റി ഭാരവാഹികളില്‍ പകരം 30മുതല്‍ 50 വരെ പ്രായപരിധിയിലുള്ളവരെ കൊണ്ടുവരാനും കൊണ്‍ഗ്രസ് പുനഃ സംഘടനയില്‍ തീരുമാനമാകും. ഇതോടൊപ്പം പട്ടികജാതിവര്‍ഗവിഭാഗങ്ങള്‍ക്കും അര്‍ഹമായ പ്രാതിനിധ്യം നല്‍കാനും അവര്‍ വനിതകളാകണമെന്നും നിര്‍ദ്ദേശമുണ്ട്.
 
ബൂത്ത്‌ സമിതിയില്‍ 15 അംഗങ്ങളുണ്ടാകണം. മണ്ഡലം സമിതിക്കു 31 അംഗങ്ങളുണ്ടാകണം.41 അംഗ ബ്ലോക്ക്‌ സമിതിയിലും ഇത്തരത്തില്‍ പ്രാതിനിധ്യമുണ്ടാകണം. പ്രസിഡന്റ്‌, നാലു വൈസ്‌ പ്രസിഡന്റുമാര്‍, ട്രഷറര്‍, 25 ജനറല്‍ സെക്രട്ടറിമാര്‍, 20 അംഗ നിര്‍വാഹകസമിതി അംഗങ്ങള്‍ എന്നിങ്ങനെയാണു ഡിസിസിയില്‍ ഉണ്ടാകേണ്ടത്‌. ആദ്യഘട്ടമായി 10നു സംസ്‌ഥാനത്തെ 21,458 ബൂത്ത്‌ സമിതികളും രൂപീകരിക്കും. ഇതിനു ശേഷം മണ്ഡലം, ബ്ലോക്ക്‌, ജില്ലാതല പുനഃസംഘടനയും. പുനഃസംഘടന അടുത്തമാസം 10ന്‌ ആരംഭിച്ച്‌ 31ന്‌ അവസാനിക്കും. 
 

വെബ്ദുനിയ വായിക്കുക