സ്ഥിതി അതീവ ഗുരുതരും; സന്നിധാനത്ത് കുറച്ചാളുകൾ നിലയുറപ്പിച്ചിരിക്കുന്നു, ജീവാപായം വരെ ഉണ്ടാകാം - സ്‌പെഷല്‍ കമ്മിഷണർ ഹൈക്കോടതിയില്‍
ശബിമലയിലും പരിസരപ്രദേശങ്ങളിലെയും സ്ഥിതി അതീവ ഗുരുതരമാണെന്ന് സ്‌പെഷല്‍ കമ്മിഷണർ ഹൈക്കോടതിയിൽ.
യുവതീപ്രവേശനം തടയാൻ സന്നിധാനത്ത് രാഷ്ട്രീയപാർട്ടി പ്രവർത്തകരും വിശ്വാസ സംരക്ഷകരെന്ന പേരിൽ കുറച്ചാളുകളും നിലയുറപ്പിച്ചിരിക്കുന്നു. അക്രമത്തിലും തിക്കിലും തിരക്കിലും പെട്ട് തീർഥാടകർക്കും പൊലീസിനും ജീവാപായം ഉണ്ടാകാമെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
സന്നിധാനത്ത് പ്രക്ഷോഭകാരികളും വിശ്വാസ സംരക്ഷകരെന്ന പേരിൽ കുറച്ചാളുകളും നിലയുറപ്പിച്ചിട്ടുണ്ട്. നിലയ്ക്കൽ, പമ്പ, ശബരി പീഠം, എരുമേലി, എന്നിവിടങ്ങളിൽ ഇവരുടെ സാന്നിധ്യമുണ്ട്. മണ്ഡലകാലത്തു നടതുറക്കുമ്പോഴും ഇവരുടെ സാന്നിധ്യം പ്രതീക്ഷിക്കുന്നുണ്ടെന്നും ഹൈക്കോടതിയിൽ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.
മണ്ഡലകാലത്ത് നട തുറക്കുമ്പോഴും പ്രതിഷേധക്കാരുടെ സാന്നിദ്ധ്യ മുണ്ടാകും. തുലാമാസ പൂജയ്ക്കായി നടതുറന്നപ്പോൾ 50 വയസിനു മുകളിലുള്ള സ്ത്രീകളേയും തടയുന്ന സ്ഥിതി ഉണ്ടായി. ഇതുവരെ പതിനാറ് ക്രിമിനൽ കേസുകൾ റജിസ്റ്റർ ചെയ്‌തുവെന്നും കമ്മിഷണർ കോടതിയിൽ ബോധിപ്പിച്ചു.