നാലര വയസ്സുകാരിയെ അറുപതുകാരന്‍ പീഡിപ്പിച്ചു

Webdunia
ശനി, 22 നവം‌ബര്‍ 2014 (17:01 IST)
നാലര വയസ്സുകാരിയെ അറുപതുകാരന്‍ പീഡിപ്പിച്ചു എന്ന് പരാതി. പെണ്‍കുട്ടി ശാരീര അസ്വസ്ഥതകള്‍ പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പീഡനം നടന്നതായി അറിയുന്നത്.

സംഭവത്തില്‍ തൃശൂര്‍ മണ്ണൂത്തി സ്വദേശി ചിറ്റിലപ്പിള്ളി വീട്ടില്‍ ലൂയിസ് എന്ന ആളെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാള്‍ പേരക്കുട്ടിയോടൊപ്പം കളിക്കാന്‍ വന്ന പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തിയതിനു ശേഷം ഉപദ്രവിക്കുകയായിരുന്നു എന്നാണ് പരാതി.




മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും പിന്തുടരുക.