തണ്ടര്‍ബോള്‍ട്ട് കമാന്‍ഡോ റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട യുവാക്കള്‍ നടത്തിവന്ന സമരം അവസാനിപ്പിച്ചു. ബഹുനില കെട്ടിടത്തിനു മുകളില്‍ ആത്മഹത്യാഭീഷണി മുഴക്കി ഉദ്യോഗാര്‍ത്ഥികള്‍ നടത്തിവന്ന സമരമാണ് അവസാനിപ്പിച്ചത്. പ്രശ്നം ചര്‍ച്ച ചെയ്ത് പരിഹരിക്കാമെന്ന സര്‍ക്കാരിന്റെ ഉറപ്പിനെ തുടര്‍ന്നാണ് സമരം അവസാനിപ്പിച്ചത്.
ഇന്ത്യന്‍ റിസര്‍വ് ബറ്റാലിയന്‍ തണ്ടര്‍ ബോള്‍ട്ട് റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടവരാണ് സമരം നടത്തിയത്. റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ട് ആറു വര്‍ഷം കഴിഞ്ഞിട്ടും നിയമനം ലഭിച്ചില്ലെന്ന് യുവാക്കള്‍ ആരോപിച്ചിരുന്നു. അധികൃതര്‍ സമരക്കാരുമായി പല തവണ ചര്‍ച്ച നടത്തിയെങ്കിലും സമരം അവസാനിപ്പിക്കാന്‍ യുവാക്കള്‍ തയ്യാറായിരുന്നില്ല.