സ്കൂളിലെ ഓണാഘോഷം സാമൂഹ്യവിരുദ്ധര്‍ അലങ്കോലമക്കി: സദ്യ നശിപ്പിച്ചു; അടുപ്പില്‍ മലവിസര്‍ജ്ജനം നടത്തി; അതേസമയം, കുട്ടികള്‍ക്ക് ഇന്നു തന്നെ ഓണസദ്യ നല്കുമെന്ന് കളക്‌ടര്‍ എന്‍ പ്രശാന്ത്
പുതിയറ ബി ഇ എം യു പി സ്കൂളിലെ ഓണാഘോഷം സാമൂഹ്യവിരുദ്ധര്‍ അലങ്കോലമാക്കി. കുട്ടികള്‍ക്ക് ഇന്ന് നല്കാനായി തയ്യാറാക്കി വെച്ചിരുന്ന സദ്യ നശിപ്പിച്ച സാമൂഹ്യവിരുദ്ധര്‍ അടുപ്പില്‍ മലവിസര്‍ജ്ജനം നടത്തുകയും ചെയ്തു. സ്കൂളിലെ കിണര്‍ മലിനമാക്കിയതായും സംശയിക്കുന്നുണ്ട്.
ബുധനാഴ്ച രാത്രി പത്തരയോടെ ആയിരുന്നു അധ്യാപകരും രക്ഷിതാക്കളും ഓണസദ്യ തയ്യാറാക്കി മടങ്ങിയത്. അതിനു ശേഷമാണ് സാമൂഹ്യവിരുദ്ധര്‍ സദ്യ നശിപ്പിച്ചത്.
അതേസമയം, ജില്ല കളക്‌ടര്‍ എന്‍ പ്രശാന്ത് സ്കൂള്‍ സന്ദര്‍ശിച്ചു. നടന്നത്, അങ്ങേയറ്റം മോശമായ കാര്യമാണെന്ന് പ്രതികരിച്ചു. കുട്ടികള്‍ക്ക് ഇന്ന് തന്നെ ഓണസദ്യ നല്കാനുള്ള കാര്യങ്ങള്‍ കളക്‌ടര്‍ ഏര്‍പ്പാട് ചെയ്യുകയും ചെയ്തു.