എം‌വി‌ആറിന്റെ ചിതയടങ്ങും മുമ്പേ പാര്‍ട്ടിയില്‍ പിളര്‍പ്പ് പൂര്‍ത്തിയായി

ചൊവ്വ, 11 നവം‌ബര്‍ 2014 (09:20 IST)
എം വി രാഘവന്റെ ചിതയടങ്ങും മുമ്പേ സിഎംപിയിലെ പിളര്‍പ്പ്‌ പൂര്‍ത്തിയായി. സിഎംപിയിലെ ഭിന്നിച്ച്‌ നിന്ന്‌ വിഭാഗങ്ങള്‍ പ്രത്യേകം ജനറല്‍ സെക്രട്ടറിമാരെ തെരഞ്ഞെടുത്തു. യുഡിഎഫില്‍ തുടരുന്ന സി പി ജോണ്‍ വിഭാഗം കേന്ദ്രക്കമ്മറ്റി ചേര്‍ന്ന്‌ സി പി ജോണിനെ ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുത്തു. എല്‍ഡിഎഫിനൊപ്പം നില്‍ക്കുന്ന അരവിന്ദാക്ഷന്‍ വിഭാഗം അരവിന്ദാക്ഷനെ ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുത്തു. 
 
എംവിആറിന്റെ സംസ്‌ക്കാരത്തിന്‌ ശേഷം ഇരുവിഭാഗങ്ങളും കണ്ണുരില്‍ പ്രത്യേകം യോഗം ചേര്‍ന്നിരുന്നു. നേരത്തെ ഇരുവിഭാഗങ്ങളായി ഭിന്നിച്ച്‌ നില്‍ക്കുമ്പോളും അരവിന്ദാക്ഷന്‍ വിഭാഗവും സി പി ജോണ്‍ വിഭാഗവും ജനറല്‍ സെക്രട്ടറിയായി എംവിആറിനെ അംഗീകരിച്ചു. നേരത്തെ പാര്‍ട്ടി സ്വത്തിനെച്ചൊല്ലി എംവിആറിന്റെ മക്കള്‍ തമ്മില്‍ ആരംഭിച്ച ഭിന്നതയാണ്‌ പാര്‍ട്ടിയെ പിളര്‍പ്പിലേക്ക്‌ നയിച്ചത്‌.
 
 
മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.
 

വെബ്ദുനിയ വായിക്കുക