ബാംഗ്ലൂരില്‍ ജാമ്യത്തില്‍ കഴിയുന്ന പിഡിപി നേതാവ് അബ്ദുള്‍ നാസര്‍ മദനിയെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി സന്ദര്‍ശിച്ചു. ബാംഗ്ലൂരില്‍ ഒരു പൊതുപരിപാടിക്ക് എത്തിയതായിരുന്നു മുഖ്യമന്ത്രി. മദനി ചികില്‍സയില്‍ കഴിയുന്ന സൗഖ്യ ആശുപത്രിയില്‍ എത്തി മുഖ്യമന്ത്രി പെരുന്നാള്‍ ആശംസകള്‍ നേര്‍ന്നു.
മതേതര കക്ഷിയായ കോണ്‍ഗ്രസ് ഭരിക്കുമ്പോഴും തനിക്ക് കര്‍ണാടക സര്‍ക്കാരില്‍ നിന്നും നീതി ലഭിക്കുന്നില്ലെന്ന കാര്യം മുഖ്യമന്ത്രിയോട് മദനി പങ്കുവച്ചു. മദനിക്ക് സംസ്ഥാന സര്‍ക്കാരിന് ആകുന്ന രീതിയിലുള്ള മുഴുവന്‍ പിന്തുണയും ഉണ്ടാകുമെന്ന് ഉമ്മന്‍ ചാണ്ടിയും ഉറപ്പു നല്‍കി.