ഷെയ്ന്‍ നിഗം ചിത്രത്തിന്റെ സെറ്റിലുണ്ടായ ആക്രമണത്തില്‍ പ്രൊഡക്ഷന്‍ മാനേജര്‍ക്ക് മര്‍ദ്ദനമേറ്റു. പ്രൊഡക്ഷന്‍ മാനേജര്‍ ജിബു ടിടിക്കാണ് മര്‍ദ്ദനമേറ്റത്. അഞ്ചംഗ സംഘമാണ് മര്‍ദ്ദിച്ചത്. കാരപ്പറമ്പിലെ സെറ്റിലാണ് ആക്രമണം ഉണ്ടായത്. വ്യഴാഴ്ച രാത്രിയോടെയായിരുന്നു സംഭവം. ചിത്രീകരണത്തിനായി സെറ്റിലേക്ക് ഒരു വാഹനം വാടകയ്ക്ക് എടുത്തിരുന്നു. ഇതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് സംഘര്‍ഷത്തിലെത്തിയതെന്ന് പൊലീസ് അറിയിച്ചു.