വൈദികന്റെ നടപടികളെ ചോദ്യം ചെയ്തു, അടിമലത്തുറയിൽ മത്സ്യബന്ധന തൊഴിലാളി കുടുംബത്തിന് ഊരുവിലക്ക്

ആഭിറാം മനോഹർ

ഞായര്‍, 9 ഫെബ്രുവരി 2020 (14:30 IST)
തിരുവനന്തപുരം അടിമലത്തുറയിൽ ഭൂമി കയ്യേറ്റമടക്കമുള്ള വിഷയങ്ങളിൽ വൈദികനെ ചോദ്യം ചെയ്‌ത മത്സ്യബന്ധന തൊഴിലാളി കുടുംബത്തെ ലത്തീൻ പള്ളിക്കമ്മിറ്റി ഊരുവിലക്കേർപ്പെടുത്തി. വൈദികനോട് കയർത്ത് സംസാരിച്ചതിനാൽ കുടുംബം ഒരു ലക്ഷം പിഴ നൽകണമെന്നാണ് പള്ളി കമ്മിറ്റി ശാസന നൽകിയിരിക്കുന്നത്. ഊരുവിലക്കിയതോടെ ഉഷാറാണിയും കുടുംബവും ഇപ്പോൾ നഗരത്തിലെ ലോഡ്ജിലാണ് താമസിക്കുന്നത്.
 
അടിമലത്തുറയിലെ ഇടവക വികാരി മെൽബിൻ സൂസയുടെ നടപടികളിൽ വിയോജിപ്പുകൾ പ്രകടിപ്പിച്ചതോടെയാണ് ഉഷാറാണിയുടെ കുടുംബവുമായി പള്ളികമ്മിറ്റി ശത്രുതയിലാവുന്നത്. ചെറിയമ്മയും ഇടവകാംഗവുമായ മേഴ്സിയുടെ അർബുദ രോഗ ചികിത്സക്ക് സഹായം ചോദിച്ചതോടെ പ്രശ്‌നം പരിധി വിട്ടു. വിഴിഞ്ഞം പോലീസ് സ്റ്റേഷനിലും സഭാ നേതൃത്വത്തിനും പരാതി നൽകിയിരുന്നെങ്കിലും നടപടികൾ ഒന്നും തന്നെ ഉണ്ടായില്ല. തുറയിലെ എല്ലാ കാര്യങ്ങളും തീരുമാനിക്കുന്നത് വൈദികനാനെന്നും ഉഷാറാണി പറയുന്നു. 
 
അതേസമയം ഉഷാറാണി തന്നെ ആക്രമിച്ചുവെന്നാണ് വൈദികൻ പറയുന്നത്. ഈ രീതിയിൽ ഉഷാറാണി സമർപ്പിച്ച പരാതിക്ക് പകരം മറ്റൊരു പരാതിയും വൈദികൻ പോലീസിൽ നൽകിയിട്ടുണ്ട്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍