20 കോടി അടിച്ചത് ശബരിമലയ്ക്ക് വന്നപ്പോള്‍ എടുത്ത ടിക്കറ്റിന്; ക്രിസ്മസ്-പുതുവര്‍ഷ ബംപര്‍ നേടിയ ഭാഗ്യവാനെ കണ്ടെത്തി

സിആര്‍ രവിചന്ദ്രന്‍
വെള്ളി, 2 ഫെബ്രുവരി 2024 (18:52 IST)
BUMPER
ക്രിസ്മസ്-പുതുവര്‍ഷ ബംബര്‍ നേടിയ ഭാഗ്യവാനെ കണ്ടെത്തി. പോണ്ടിച്ചേരി സ്വദേശിയായ 33കാരനാണ് ഭാഗ്യവാന്‍. ഇയാള്‍ സമ്മാനര്‍ഹമായ ടിക്കറ്റുമായി ലോട്ടറി ഡയറക്ടറേറ്റില്‍ എത്തുകയായിരുന്നു. ശബരിമല തീര്‍ഥാടനത്തിനെത്തിയപ്പോഴാണ് ഇയാള്‍ ടിക്കറ്റെടുത്തതെന്ന് പറയുന്നു. പാലക്കാടുള്ള വിന്‍സ്റ്റാര്‍ ലോട്ടറി ഏജന്‍സി ഉടമ പി ഷാജഹാന്‍ തിരുവനന്തപുരം സ്വദേശിക്ക് വിറ്റ ടിക്കറ്റിനാണ് ബംമ്പര്‍ അടിച്ചത്. പത്മനാഭസ്വാമി ക്ഷേത്രത്തിന്റെ കിഴക്കേനടയിലുള്ള ലക്ഷ്മി സെന്റര്‍ എന്ന ലോട്ടറി കടയിലാണ് ഈ ടിക്കറ്റുകള്‍ വില്‍പന നടത്തിയത്.
 
45 ലക്ഷത്തോളം ക്രിസ്തുമസ് പുതുവത്സര ബംപര്‍ ടിക്കറ്റുകളാണ് സംസ്ഥാനത്തുടനീളം വില്‍പ്പന നടന്നത്. 400 രൂപയായിരുന്നു ടിക്കറ്റ് വില. രണ്ടാം സമ്മാനം ഒരു കോടി വീതം 20 പേര്‍ക്കായിരുന്നു. xc-224091 എന്ന നമ്പറിന്. പാലക്കാടുള്ള വിന്‍സ്റ്റാര്‍ ലോട്ടറി ഏജന്‍സി വിറ്റ ടിക്കറ്റിനാണ് പണം ലഭിച്ചത്. XE 409265,XH 316100,XK 424481,XC 974855,XL 379420,XL 324784,XG 307789,XD 444440,XB 980551 എന്നീ ടിക്കറ്റുകള്‍ക്കാണ് രണ്ടാം സമ്മാനമായ ഒരു കോടി രൂപ ലഭിക്കുക.

അനുബന്ധ വാര്‍ത്തകള്‍

Next Article