സംസ്ഥാനത്ത് കോളറ സ്ഥിരീകരിച്ചു. മലപ്പുറം ജില്ലയിലെ കുറ്റിപ്പുറത്ത് ആണ് ഒരു വീട്ടിലെ നാലുപേര്‍ക്ക് കോളറ സ്ഥിരീകരിച്ചത്. തൃശൂരിലെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഇവര്‍ക്ക് വ്യാഴാഴ്ചയാണ് രോഗം സ്ഥിരീകരിച്ചത്. തൃശൂര്‍ പെരുമ്പിലാവ് സ്വദേശികളായ രണ്ടുപേരിലും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
അതേസമയം, സമാനലക്ഷണങ്ങളുമായി കോഴിക്കോടുള്ള സ്വകാര്യാശുപത്രിയില്‍ ഒരാള്‍ ചികിത്സയില്‍ ഉള്ളതായും ആരോഗ്യവകുപ്പിന് വിവരം ലഭിച്ചിട്ടുണ്ട്. തിങ്കളാഴ്ചയാണ് കടുത്ത ഛര്‍ദിയും വയറിളക്കവുമായി ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഞായറാഴ്ച കുറ്റിപ്പുറത്തെ ഒരു ഹോട്ടലില്‍നിന്ന് ഭക്ഷണം കഴിച്ചവരാണ് ഇവരെല്ലാവരും.