ചിറ്റൂര്‍ വെടിവെപ്പ്: മൃതദേഹം സംസ്ക്കരിക്കാതെ ബന്ധുക്കളുടെ പ്രതിഷേധം

വ്യാഴം, 9 ഏപ്രില്‍ 2015 (17:56 IST)
ആന്ധ്രാപ്രദേശിലെ ചിറ്റൂരില്‍ പൊലീസ് വെടിവെപ്പില്‍ 20 പേര്‍ കൊല്ലപ്പെട്ടതില്‍ വന്‍ പ്രതിഷേധം.   വെടിവെയ്പിനെ കുറിച്ച് സ്വതന്ത്ര അന്വേഷണം പ്രഖ്യാപിക്കാതെ കൊല്ലപ്പെട്ടവരുടെ മൃതദേഹം സംസ്ക്കരിക്കില്ലെന്ന നിലാപാടിലാണ് ഇവരുടെ ബന്ധുക്കള്‍. കൊല്ലപ്പെട്ട തമിഴ്നാട് സ്വദേശികളുടെ ബന്ധുക്കളാണ് ഇത്തരത്തില്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്. കൊല്ലപ്പെട്ട 20 പേരില്‍ 12 പേര്‍ തമിഴ്നാട് സ്വദേശികളാണ്. 
 
തമിഴ്നാട് സ്വദേശികളെ ബസില്‍ നിന്ന് വിളിച്ചിറക്കിയ ശേഷം വനത്തില്‍ കൊണ്ടുപോയി വെടിവച്ചു കൊല്ലുകയായിരുന്നുവെന്ന് രക്ഷപെട്ട ഒരാള്‍  വെളിപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ ഇവരെ ഏറ്റുമുട്ടലിലാണ് കൊലപ്പെടുത്തിയതെന്ന നിലപാടിലാണ് ആന്ധ്ര സര്‍ക്കാര്‍. സംഭവത്തെ അപലപിച്ച് നിരവധി മനുഷ്യാവകാശ സംഘടനകള്‍ രംഗത്തെത്തിയിരുന്നു. സംഭവത്തില്‍ സ്വതന്ത്ര അന്വേഷണം നടത്തണമെന്ന് തമിഴ്നാട് സര്‍ക്കാരും ആവശ്യട്ടിട്ടുണ്ട്
 
 
 
 

വെബ്ദുനിയ വായിക്കുക