ചിങ്ങോലി ജയറാം കൊലക്കേസ് : രണ്ടു പ്രതികള്‍ക്കും ജീവപര്യന്തം

എ കെ ജെ അയ്യര്‍
ചൊവ്വ, 21 മെയ് 2024 (22:27 IST)
ആലപ്പുഴ : ചിങ്ങോലി ജയറാം കൊലക്കേസിലെ രണ്ടു പ്രതികള്‍ക്ക് കോടതി ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. .ഇതിന് പുറമെ ഓരോ ലക്ഷം രൂപ പിഴയും ശിക്ഷയായി വിധിച്ചു.
 
ചിങ്ങോലി തറവേലിക്കകത്ത് പടീറ്റതില്‍ ഹരികൃഷ്ണന്‍ (ഹരീഷ് -36), കലേഷ് ഭവനത്തില്‍ കലേഷ് (33) എന്നിവരെയാണ് കോടതി ശിക്ഷിച്ചത്. മാവേലിക്കര അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്.
 
പിഴത്തുക കൊല്ലപ്പെട്ട ജയറാമിന്റെ അമ്മയ്ക്ക് നല്‍കണമെന്നും കോടതി വിധിച്ചു. 2020 ജൂലായ് 19-നാണ് നെടിയാത്ത് പുത്തന്‍വീട്ടില്‍ ജയറാമി (31) നെ കൊലപ്പെടുത്തിയത്.
 
 ചിങ്ങോലി പഴയ വില്ലേജ് ഓഫീസിനു വടക്കുവശത്തുള്ള ബേക്കറിക്ക് മുന്നില്‍ വെച്ചായിരുന്നു കൊലപാതകം നടന്നത്. ജയറാമും പ്രതികളും കോണ്‍ക്രീറ്റ് ജോലികള്‍ ചെയ്യുന്നവരാണ്. പ്രതികളുടെ സുഹൃത്തായ മറ്റൊരാള്‍ ജോലിക്കു വിളിക്കാത്തതുമായി ബന്ധപ്പെട്ടുണ്ടായ വാക്കുതര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്.
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article