കരമന അഖിൽ വധക്കേസിൽ മുഖ്യപ്രതി വിനീത് പിടിയിലായി

എ കെ ജെ അയ്യർ

ഞായര്‍, 12 മെയ് 2024 (15:27 IST)
തിരുവനന്തപുരം : കരമന അഖിൽ വധക്കേസിലെ മുഖ്യപ്രതി പോലീസ്  പിടിയിലായി. മുഖ്യപ്രതി വിനീതാണ് പിടിയിലായത്.കൊല്ലപ്പെട്ട അഖിലിനെ വിനീത് കല്ലുകൊണ്ട് തലയ്ക്കടിച്ചു കൊല്ലുകയായിരുന്നു. വിനീത് തലക്കടിക്കുന്നത് നേരത്തെ സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമായിരുന്നു.
 
 കരമന അനന്തു വധകേസിലും വിനീത് പ്രതിയാണ്. ചെങ്കൽ ചൂളയിൽ നിന്നാണ് പ്രതിയെ പിടികൂടിയത്. ബാറിൽ വിനീതും അഖിലും തമ്മിൽ വഴക്കുണ്ടായിരുന്നു. കൊലപാതകത്തിലെ മുഖ്യ പ്രതിയാണ് വിനീത്. ഇനി കേസിൽ ഒരാളെ കൂടി പിടികൂടാനുണ്ട്. പോലീസ് വ്യാപകമായ അന്വേഷണം നടത്തുന്നുണ്ട്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍