പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രി കത്തയച്ചിട്ടില്ല. മുഖ്യമന്ത്രി കത്തയച്ചെന്ന് കേന്ദ്രമന്ത്രി പാര്‍ലമെന്റിനെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞദിവസങ്ങളില്‍ മുഖ്യമന്ത്രി പ്രധാനമന്ത്രിയെ കണ്ടപ്പോള്‍ ഇക്കാര്യം സംബന്ധിച്ച് എന്തെങ്കിലും സംസാരിക്കാനുള്ള സാമാന്യമര്യാദ പോലും പ്രധാനമന്ത്രി കാണിച്ചില്ലെന്നും മന്ത്രി കെ സി ജോസഫ് പറഞ്ഞു.