ടൈറ്റാനിയം ഫാക്ടറി അടച്ചുപൂട്ടല്‍ ഭീഷണി നേരിട്ട സമയത്ത് മുഖ്യമന്ത്രി എന്ന നിലയില്‍ തന്റെ കടമ നിര്‍വ്വഹിക്കുക മാത്രമാണ് ചെയ്തതെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ടൈറ്റാനിയം അഴിമതിക്കേസ് അന്വേഷണം സര്‍ക്കാര്‍ അട്ടിമറിക്കുന്നു എന്നാരോപിച്ച് പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തരപ്രമേയ ചര്‍ച്ചയില്‍ മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.
തനിക്കെതിരെ അഴിമതി ആരോപണം ഉന്നയിക്കുന്നതിനു മുന്‍പ് ഇതിന് തുടക്കമിട്ടത് ആരാണെന്ന് എല്‍ ഡി എഫ് ഓര്‍ക്കണം. അന്ന് പദ്ധതിക്ക് തറക്കല്ലിട്ടത് അന്ന് മന്ത്രിയായിരുന്ന എളമരം കരീമാണ്. 2011 ലെ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ഇടതുമുന്നണി സര്‍ക്കാര്‍ പദ്ധതിക്ക് പണവും കൈമാറി. പിന്നീട് അഞ്ച് വര്‍ഷം അധികാരത്തില്‍ ഇരുന്നിട്ടും എന്തുകൊണ്ടാണ് ഇടതുമുന്നണി സര്‍ക്കാര്‍ ടൈറ്റാനിയം അഴിമതി അന്വേഷിക്കാത്തതെന്നും മുഖ്യമന്ത്രി ചോദിച്ചു.