ആവേശകരമായ നിയമസഭ തെരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപനം കേരളം ഉറ്റുനോക്കുകയാണ്. ഭരണമാറ്റത്തിനാണോ ഭരണത്തുടര്‍ച്ചയ്‌ക്കാണോ കേരളത്തിന്റെ വിധിയെഴുത്ത് എന്നറിയാന്‍ സംസ്ഥാനം ഒന്നടങ്കം കാത്തിരിക്കുകയാണ്.
എക്സിറ്റ് പോളുകള്‍ എല്ലാം എല്‍ ഡി എഫിന് വിജയം പ്രഖ്യാപിച്ച തെരഞ്ഞെടുപ്പുഫലം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പുതുപ്പള്ളിയിലെ തന്റെ വീട്ടിലിരുന്ന് ആയിരിക്കും കാണുക. തെരഞ്ഞെടുപ്പു ഫലം പൂര്‍ണമായും അറിഞ്ഞതിനു ശേഷം മാത്രമായിരിക്കും പ്രതികരണമെന്ന് മുഖ്യമന്ത്രി മാധ്യമങ്ങളെ അറിയിച്ചു കഴിഞ്ഞു.
പുതുപ്പള്ളിയില്‍ എസ് എഫ് ഐ നേതാവ് ആയ ജെയ്ക് ആണ് ഉമ്മന്‍ ചാണ്ടിയുടെ എതിരാളി. കഴിഞ്ഞ പത്തു തവണയായി മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന ഉമ്മന്‍ ചാണ്ടിക്ക് പുതുപ്പള്ളിയിലെ വിജയത്തില്‍ സംശയമില്ല; പക്ഷേ, കേരളം ആരുടെ കൈയിലെത്തുമെന്നതാണ് അദ്ദേഹം യു ഡി എഫും ഉറ്റു നോക്കുന്നത്.