ചെല്ലാനത്തെ ഉപവാസസമരം അവസാനിപ്പിക്കാന്‍ ധാരണ; കടല്‍ഭിത്തിയുടേയും പുലിമുട്ടിന്റേയും നിർമ്മാണം ഉടന്‍ തുടങ്ങുമെന്ന് ജില്ലാ കലക്ടര്‍

Webdunia
ശനി, 9 ഡിസം‌ബര്‍ 2017 (11:16 IST)
ചെല്ലാനം കടപ്പുറത്ത് നടന്നു വരുന്ന ഉപവാസസമരം അവസാനിപ്പിക്കാന്‍ ധാരണയായി. കടൽ ഭിത്തി പുനർ നിർമ്മിക്കുക, പുലിമുട്ട് നിർമ്മാണം ഉടൻ ആരംഭിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് തീരദേശവാസികൾ നടത്തിവന്ന സമരമാണ് ജില്ലാ കലക്ടര്‍ വൈദികരുമായി നടത്തിയ ചര്‍ച്ചയില്‍ അവസാനിപ്പിക്കാന്‍ ധാരണയായത്. കടല്‍ഭിത്തി നിര്‍മ്മാണം ഉടന്‍ തുടങ്ങുമെന്ന് കലക്ടര്‍ ഉറപ്പു നല്‍കി.   
 
സമരത്തോട് മുഖം തിരിച്ചു നിൽക്കുകയാണ് സർക്കാര്‍ എന്നാണ് സമരക്കാര്‍ പറഞ്ഞിരുന്നത്. കടൽ ഭിത്തി പുനർനിർമ്മിക്കുവാനോ പുലിമുട്ടുകൾ നിർമ്മിക്കാനോ അധികാരികൾ തയ്യാറാവാത്തതില്‍ പ്രധിഷേധിച്ചാണ് നാട്ടുകാരും വൈദീകരും ഉൾപ്പെടെ 17ഓളം പേർ നിരാഹാര സമരത്തില്‍ ഏര്‍പ്പെട്ടിരുന്നത്. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article