ജോര്‍ജിനെ തള്ളി മുഖ്യമന്ത്രി; ഡിജിപിക്കെതിരെ അന്വേഷണമില്ല

ശനി, 7 മാര്‍ച്ച് 2015 (09:14 IST)
സര്‍ക്കാര്‍ ചീഫ് വിപ്പ് പിസി ജോർജ് നൽകിയ സിഡിയിൽ ഡിജിപി കെഎസ് ബാലസുബ്രഹ്മണ്യത്തിനെതിരെ തെളിവും ഇല്ലെന്നും, അതിനാല്‍ അദ്ദേഹത്തിനെതിരെ  അന്വേഷണം ഉണ്ടാവില്ലെന്നും മുഖ്യമന്ത്രി ഉമ്മൻചാണ്ടി വ്യക്തമാക്കി. ഡിജിപിയിൽ സർക്കാരിന് പൂർണ വിശ്വാസമുണ്ടെന്നും. ചീഫ് വിപ്പ് നല്‍കിയ തെളിവുകളിലും സിഡിയിലും ഡിജിപിക്കെതിരെ ഒരു തെളിവും ഇല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഡിജിപി ബാലസുബ്രഹ്മണ്യം കഴിവുള്ള ഉദ്യോഗസ്ഥനാണ്. ജോര്‍ജ് നല്‍കിയ തെളിവുകളില്‍ ഒന്നുമില്ലെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞതിന് അപ്പുറം ഒന്നുമില്ല. ചിലർ വിവാദമുണ്ടാക്കാൻ മനപ്പൂര്‍വ്വം ശ്രമിക്കുകയാണെന്നും ഉമ്മൻചാണ്ടി പറഞ്ഞു.

ധനമന്ത്രി കെ.എം.മാണിയെ ബജറ്റ് അവതരിപ്പിക്കാൻ അനുവദിക്കില്ലെന്ന പ്രതിപക്ഷത്തിന്റെ നിലപാട് ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണ്. അദ്ദേഹം തന്നെ ബജറ്റ് അവതരിപ്പിക്കും. പ്രതിപക്ഷം ആവശ്യപ്പെട്ടിട്ടാണ് ബാർ കോഴ കേസിൽ സർക്കാർ വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ടതെന്നും. സർക്കാരിനെതിരെ പ്രതിപക്ഷം നടത്തുന്ന സമരത്തിന് കനത്ത വില നൽകേണ്ടി വരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.

വെബ്ദുനിയ വായിക്കുക