റേഷന്‍ കാര്‍ഡുടമകളുടെ മസ്റ്ററിങ്ങ് 94 ശതമാനം പൂര്‍ത്തിയാക്കി, കേരളത്തിന് കേന്ദ്രത്തിന്റെ അഭിനന്ദനം

അഭിറാം മനോഹർ
വ്യാഴം, 27 മാര്‍ച്ച് 2025 (20:02 IST)
റേഷന്‍ കാര്‍ഡുടമകളുടെ മസ്റ്ററിങ്ങ് 94 ശതമാനം പൂര്‍ത്തിയാക്കിയതിന് കേരളത്തെ അഭിനന്ദിച്ച് കേന്ദ്രം. സംസ്ഥാന ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി ആര്‍ അനിലുമായുള്ള കൂടിക്കാഴ്ചയിലാണ് കേന്ദ്ര ഭക്ധ്യ പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പ് മന്ത്രി പ്രഹ്ലാദ് ജോഷി അഭിനന്ദിച്ചത്. 
 
പാര്‍ലമെന്റ് മന്ദിരത്തിലാണ് ഇരുവരും തമ്മില്‍ കൂടിക്കാഴ്ച നടത്തിയത്. റേഷന്‍ കാര്‍ഡ് മസ്റ്ററിങ്ങിനുള്ള കാലാവധി കുറഞ്ഞത് മേയ് 31 വരെയെങ്കിലും ദീര്‍ഘിപ്പിക്കണമെന്ന ആവശ്യം മന്ത്രി ഉന്നയിച്ചു. മാര്‍ച്ച് 31ന് മസ്റ്ററിങ്ങിനുള്ള കാലാവധി അവസാനിക്കാനിരിക്കെയാണ് സംസ്ഥാനത്തെ കാര്‍ഡുടമകളില്‍ 94 ശതമാനത്തിന്റെ മസ്റ്ററിങ്ങ് പൂര്‍ത്തിയാക്കിയത്.
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article