ആത്മഹത്യാശ്രമം ഇനി കുറ്റമല്ല!
ആത്മഹത്യയ്ക്ക് ശ്രമിച്ച് പരാജയപ്പെടുന്നവര്‍ക്ക് ശിക്ഷനല്‍കുന്ന വകുപ്പ് കേന്ദ്ര സര്‍ക്കാര്‍ റദ്ദാക്കുന്നു. ആത്മഹത്യാശ്രമം കുറ്റകരമാക്കുന്ന ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ മൂന്നുറ്റി ഒന്പതാം വകുപ്പാണ് റദ്ദാക്കുന്നത്. കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ് ആണ് കേന്ദ്ര സര്‍ക്കാരിന്റെ ഈ തീരുമാനം പാര്‍ലമെന്റിനെ അറിയിച്ചത്.
നിയമകമ്മിഷന്‍ ശുപാര്‍ശ പ്രകാരമാണ് നടപടിയെന്ന് രാജ്നാഥ് സിംഗ് അറിയിച്ചു. ഈ തീരുമാനത്തിന് 18 സംസ്ഥാന സര്‍ക്കാരുകളുടേയും നാല് കേന്ദ്ര ഭരണപ്രദേശങ്ങളുടെയും അംഗീകാരമുണ്ടെന്നും മന്ത്രി വ്യക്തമാക്കി. ആത്മഹത്യാശ്രമം കുറ്റകരമാക്കുന്ന ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ വകുപ്പ് മനുഷ്യത്വമില്ലാത്തതാണെന്ന് നിയമ കമ്മിഷന്‍ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു.