പുതുച്ചേരിയിലെ വ്യാജവിലാസത്തില്‍ ആഡംബര കാര്‍ രജിസ്‌റ്റര്‍ ചെയ്‌ത സംഭവത്തില്‍ നടന്‍ ഫഹദ് ഫാസിലിന് ക്രൈംബ്രാഞ്ച് നോട്ടീസ് നല്‍കിയിരുന്നു. ചോദ്യം ചെയ്യാൻ വിളിച്ചിട്ടും താരം ഹാജരായില്ല. ഈ മാസം 19ന് ചോദ്യം ചെയ്യലിന് ഹാജരാകാനായിരുന്നു നോട്ടീസില്‍ വ്യക്തമാക്കിയിരുന്നത്. ആദ്യത്തെ കേസ് നിലനിൽക്കേയാണ് രണ്ടാമതും കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.