ഞങ്ങളെ തല്ലിയാല്‍ പൊലീസിനെ തിരിച്ചു തല്ലുമെന്ന് ഭീഷണി; എഎന്‍ ഷംസീര്‍ എംഎല്‍എയ്ക്ക് തടവു ശിക്ഷ

വെള്ളി, 25 നവം‌ബര്‍ 2016 (16:18 IST)
ഡി വൈ എഫ് ഐ സംസ്ഥാന പ്രസിഡന്‍റ് എ എന്‍ ഷംസീര്‍ എം എല് എയ്ക്ക് കണ്ണൂര്‍ ജൂഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് മൂന്നു മാസം തടവും രണ്ടായിരം രൂപ പിഴയും ശിക്ഷ വിധിച്ചു. പൊലീസിനു നേരെ ഭീഷണി മുഴക്കി പ്രസംഗിച്ചു എന്ന കേസിന്മേലാണ് ഈ വിധി. 
 
എന്നാല്‍ പിന്നീട് കോടതിയില്‍ ഹാജരായ ഷംസീര്‍ ജാമ്യം നേടിയിട്ടുണ്ട്.  2012 ല്‍ എസ്.എഫ്.ഐ യുടെ ആഭിമുഖ്യത്തില്‍  കളക്ടറേറ്റ് മാര്‍ച്ചിനോട് അനുബന്ധിച്ച് നടത്തിയ പ്രസംഗത്തിലായിരുന്നു ഷംസീര്‍ വിവാദമായ പരാമര്‍ശം നടത്തിയത്.   
 
ഞങ്ങളെ തല്ലിയാല്‍ പൊലീസിനെ തിരിച്ചു തല്ലും എന്നായിരുന്നു ഷംസീര്‍ ഭീഷണി പുറപ്പെടുവിച്ചത്. കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കുമെന്ന് ഷംസീര്‍ അറിയിച്ചു.
 

വെബ്ദുനിയ വായിക്കുക