വിദേശത്തുനിന്നും പണംപിരിച്ച് കലാപത്തിനായി ഉപയോഗിച്ചു; സിദ്ദിഖ് കാപ്പനും റൗഫ് ഷരീഫിനുമെതിരെ ഇഡി കുറ്റപത്രം

ബുധന്‍, 10 ഫെബ്രുവരി 2021 (11:05 IST)
ലക്നൗ: പൗരത്യ ഭേദഗതി നിയമത്തിന് എതിരായ പ്രക്ഷോപത്തിനും ഡൽഹി കലാപത്തിനും സാമ്പത്തിക സഹായം നൽകാൻ സിദ്ദിഖ് കാപ്പനും, പോപ്പുലർ ഫ്രണ്ട് നേതാവ് നൗഫ് ഷരീഫും ഉൾപ്പടെയുള്ളവർ വിദേശത്ത് പണപ്പിരീവ് നടത്തിയതായി എൻഫോഴ്സ്‌മെന്റ് ഡയറക്ട്രേറ്റ് കുറ്റപത്രം. ഇവർക്കെതിരായ കുറ്റപത്രം. ഇഡി ലക്നൗ കോടതിയിൽ സമർപ്പിച്ചതായി ന്യു ഇന്ത്യൻ എക്സ്പ്രെസ് റിപ്പോർട്ട് ചെയ്യുന്നു. അതീഖുർ റഹ്മാൻ, മൂദ് ആലം, മുഹമ്മദ് ആലം എന്നിവരാണ് കേസിലെ മറ്റു പ്രതികൾ. 
 
ഇവർ ചേർന്ന് വിദേശത്തുനിന്നും പിരിച്ച പണം പൗരത്വ ഭേതഗതി നിയമത്തിനെതിരായ സമരത്തിനും, ഡൽഹി കലപത്തിനുമായി ചിലവഴിച്ചു എന്ന് കുറ്റപത്രത്തിൽ ആരോപിയ്ക്കുന്നു. വിദേശത്തുള്ള പോപ്പുലർ ഫ്രണ്ട് ക്യാംപസ് ഫ്രണ്ട് പ്രവർത്തകരുമായി റൗഫ് ഗൂഢാലോചന നടത്തി സമുദായ സപർദ്ദയുണ്ടാക്കുക എന്ന ലക്ഷ്യത്തിനായി പണം വിനോയോഗിയ്ക്കാനാണ് സിദ്ദിഖ് കാപ്പൻ ഉൾപ്പടെയുള്ളവർ ഹാഥ്‌രസിലേയ്ക്കെത്തിയത് എന്നും കുറ്റപത്രത്തിൽ പറയുന്നു. ഹാഥ്‌രസിലേയ്ക്കുള്ള വഴിമധ്യേയാണ് സിദ്ദിഖ് കാപ്പനെയും മൂന്ന് ക്യാംപസ് ഫ്രണ്ട് പ്രവർത്തകരെയും യുപി പൊലീസ് പിടികൂടിയത്. റൗഫിനെ തിരുവനന്തപുരം വിമാനത്താവളത്തിൽവച്ച് ഇഡി അറസ്റ്റ് ചെയ്യുകയായിരുന്നു.  

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍