മഞ്ചേശ്വരത്ത് അറവുശാല അടിച്ചുതകർത്തു: 40 സംഘപരിവാർ പ്രവർത്തകർക്കെതിരെ കേസ്: 2 പേർ അറസ്റ്റിൽ

ബുധന്‍, 8 ഡിസം‌ബര്‍ 2021 (08:27 IST)
കർണാടക അതിർത്തിൽ പ്രവർത്തിച്ചുവരുന്ന അറവുശാല സംഘപരിവാർ പ്രവർത്തകർ അടിച്ചുതകർത്തു. മഞ്ചേശ്വരം പഞ്ചായത്തിലെ കുഞ്ചത്തൂർ പദവിയിലാണ് സംഭവം. ഇവിടെ പ്രവർത്തിച്ചുകൊണ്ടിരുന്ന അറവുശാലയ്ക്ക് അനുമതിയില്ലെന്ന് ആരോപിച്ചാണ് അക്രമം നടന്നത്.
 
സംഭവവുമായി ബന്ധപ്പെട്ട് 40 പ്രവർത്തകർക്കെതിരെ മഞ്ചേശ്വരം പോലീസ് കേസെടുത്തു. ഇതിൽ കുഞ്ചത്തൂർ മഹാലിങ്കേശ്വര സ്വദേശികളായ കെടി അശോക്,ശരത് രാജ് എന്നിവരെ അറസ്റ്റ് ചെയ്‌തു. കോടതിയിൽ ഹാജരാക്കിയ ഇവരെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്‌ത് കാസർകോട് സബ് ജയിലിലേക്ക് മാറ്റി. അറവുശല ഉടമയായ യുസി ഇബ്രാഹിമിന്റെ പരാതിയിലാണ് കേസ്. ഇവിടെ നിർത്തിയിരുന്ന 3 വാഹനങ്ങൾ അക്രമികൾ അടിച്ചു‌തകർക്കുകയും മൃഗങ്ങളെ തുറന്നുവിടുകയും ചെയ്‌തിരുന്നു.
 
അതേസമയം ലൈസൻസിന് അപേക്ഷ നൽകി മാസങ്ങൾ അഴിഞ്ഞും മഞ്ചേശ്വരം പഞ്ചായത്ത് അധികൃതർ അനുമതി തരാതെ വൈകിപ്പിക്കുകയായിരുന്നുവെന്ന് ഇയാൾ ആരോപിച്ചു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍