അയ്യപ്പഭക്തരുടെ കാറ് ബസിലിടിച്ച് ഏഴ് പേര്‍ക്ക് പരുക്ക്
എരുമേലിക്കു സമീപം മുക്കൂട്ടുതറയില്‍ ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ചിരുന്ന കാര്‍ സ്വകാര്യ ബസിലിടിച്ച് ആറു പേര്‍ക്കു പരുക്കേറ്റു. ഗുരുതരമായി പരുക്കേറ്റ രണ്ട് പേരെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സാരമായ പരുക്കുള്ള അഞ്ച് പേരെ കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചു. തമിഴ്നാട്ടില്‍ നിന്നുള്ള തീര്‍ഥാടകര്‍ക്കാണ് പരിക്കേറ്റത്.
രാവിലെ ആറരയോടെയായിരുന്നു അപകടം. തമിഴ്‌നാട്ടുകാരായ അയ്യപ്പഭക്തകര്‍ സഞ്ചരിച്ചിരുന്ന കാറാണ് അപകടത്തില്‍പെട്ടത്. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണെന്നാണ് പൊലീസ് പറയുന്നത്. റോങ് സൈഡിലൂടെ വന്ന് കാറ് ബസില്‍ ഇടിക്കുകയായിരുന്നു. ഏഴ് പേരാണ് കാറിലുണ്ടായിരുന്നത്.