പാര്‍ട്ടിവിട്ടവര്‍ തെറ്റുതിരുത്തി മടങ്ങിവന്നാല്‍ സ്വീകരിക്കുമെന്ന് സി പി ജോണ്‍

തിങ്കള്‍, 1 ഡിസം‌ബര്‍ 2014 (09:00 IST)
അഭിപ്രായവ്യത്യാസങ്ങളുടെ പേരില്‍ പാര്‍ട്ടിവിട്ടവര്‍ തെറ്റുതിരുത്തി മടങ്ങിവന്നാല്‍ സ്വീകരിക്കുമെന്ന് സിഎംപി ജനറല്‍ സെക്രട്ടറി സി പി ജോണ്‍. കോട്ടയം മാമ്മന്‍മാപ്പിള ഹാളില്‍ സിഎംപി ഒന്‍പതാം പാര്‍ട്ടി കോണ്‍ഗ്രസിന്റെ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 
 
അവസരവാദികള്‍ എന്ന് മുദ്രകുത്തി ആരേയും പുറത്താക്കുന്ന രാഷ്ട്രീയം സിഎംപിക്കില്ല. രാഷ്ട്രീയ ഭിന്നതകള്‍ ഉള്ളവര്‍ വഞ്ചനാപരമായ സമീപനം സ്വീകരിച്ചിട്ടില്ലെങ്കില്‍  മടങ്ങിവരാം. തെറ്റുപറ്റാത്തവര്‍ ഇല്ലെന്നും സി പി ജോണ്‍ പറഞ്ഞു. 
 
'മതേതര ഇന്ത്യ നേരിടുന്ന വെല്ലുവിളി" എന്ന വിഷയത്തില്‍ നടന്ന സെമിനാറില്‍ ജോയി എബ്രഹാം എംപി,  എംഎല്‍എമാരായ എംവി ശ്രേയാംസ് കുമാര്‍, ജോസഫ് വാഴയ്ക്കന്‍, ജെഎസ്എസ് നേതാവ് കെ രാജന്‍ബാബു,  ബിജെപി നേതാവ് എംഎസ് കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. പാര്‍ട്ടി കോണ്‍ഗ്രസ് ഇന്ന് സമാപിക്കും.
 
 
മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.
 

വെബ്ദുനിയ വായിക്കുക