ദേശീയ നേതൃത്വത്തിന്റെ തീരുമാനം ശിരസാവഹിക്കും: സി ദിവാകരൻ

തിങ്കള്‍, 18 ഓഗസ്റ്റ് 2014 (10:42 IST)
ദേശീയ നേതൃത്വത്തിന്റെ തീരുമാനം എന്തായാലും അത് ശിരസാവഹിക്കുമെന്ന് സിപിഐ ദേശീയ എക്സിക്യുട്ടീവ് അംഗം സി ദിവാകരൻ. താന്‍ പാർട്ടിക്ക് അതീതനല്ലെന്നും ഈ വിഷയത്തില്‍ പാര്‍ട്ടിയില്‍ ഒരു പ്രശ്നവും ഇല്ലെന്നും അദ്ദേഹം പറഞ്ഞു.

തിരുവനന്തപുരം മണ്ഡലത്തിലെ സ്ഥാനാർത്ഥി നിര്‍ണ്ണയത്തില്‍ പാര്‍ട്ടിയില്‍ എല്ലാവർക്കും കൂട്ടുത്തരവാദിത്തമാണുള്ളത്. പാർട്ടിക്ക് തെറ്റുപറ്റിയെന്ന് കണ്ടെത്തിയപ്പോൾ അതിനുള്ള തിരുത്തൽ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നും ദിവാകരൻ വ്യക്തമാക്കി.

നിർവാഹക സമിതി അംഗമായ കെഇ ഇസ്മയിൽ നൽകിയ കത്തിനെ കുറിച്ച് തനിക്ക് അറിയില്ലെന്നും ദിവാകരൻ വ്യക്തമാക്കി. എക്സിക്യൂട്ടീവ് യോഗത്തിൽ പങ്കെടുക്കാനെത്തിയപ്പോൾ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വെബ്ദുനിയ വായിക്കുക