ബജറ്റ് ദിനത്തില്‍ നിയമസഭയില്‍ നടന്ന കയ്യാങ്കളിയുമായി ബന്ധപ്പെട്ട് പൊലീസ് സത്യവാങ്‌മൂലം സമര്‍പ്പിച്ചു. ഹൈക്കോടതിയില്‍ ആണ് സത്യവാങ്‌മൂലം സമര്‍പ്പിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ആറ് എം എല്‍ എമാര്‍ക്കെതിരെ കേസ് എടുത്തതായും പൊലീസ് കോടതിയില്‍ അറിയിച്ചു.
ബജറ്റ് അവതരണ ദിവസമായ മാര്‍ച്ച് 13ന് ആയിരുന്നു നിയമസഭയില്‍ വിവാദ സംഭവങ്ങള്‍ നടന്നത്. ബാര്‍കോഴ ആരോപണത്തില്‍ ഉള്‍പ്പെട്ടെ ധനമന്ത്രി കെ എം മാണിയെ ബജറ്റ് അവതരിപ്പിക്കാന്‍ അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ച പ്രതിപക്ഷം നിയമസഭയില്‍ നടത്തിയ പ്രതിഷേധപ്രകടനം പരക്കെ വിമര്‍ശിക്കപ്പെട്ടിരുന്നു.