സംസ്ഥാന സര്‍ക്കാരിന്റെ ബജറ്റിലെ പ്രധാന വാഗ്‌ദാനങ്ങള്‍

വെള്ളി, 12 ഫെബ്രുവരി 2016 (11:14 IST)
പ്രതിപക്ഷത്തിന്റെ കടുത്ത പ്രതിഷേധത്തിനിടയിലും സംസ്ഥാന സര്‍ക്കാര്‍ അവസാന ബജറ്റ് അവതരിപ്പിച്ചു. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയാണ് ബജറ്റ് അവതരിപ്പിച്ചത്.
 
ഗ്രാമവികസനത്തിന് 4507 കോടി രൂപ
സുസ്ഥിര നെല്‍കൃഷി  വികസനത്തിന് 35 കോടി രൂപ
മത്സ്യമേഖലയ്ക്ക് 169.3 കോടി രൂപ
പെന്‍ഷന്‍കാര്‍ക്ക് നൂതന ഇന്‍ഷുറന്‍സ് പദ്ധതി
ശബരിമല മാസ്റ്റര്‍ പ്ലാന്‍ നടപ്പാക്കാന്‍ 40 കോടി രൂപ
സമഗ്ര തീരദേശ വികസന പദ്ധതി കൊണ്ടുവരും
ശുചിത്വകേരള മിഷന് 491.47 കോടി രൂപ
നാളികേര വികസന പദ്ധതികള്‍ക്ക് 26 കോടി രൂപ
പച്ചത്തേങ്ങ കിലോയ്ക്ക് 25 രൂപ നിരക്കില്‍ സംഭരിക്കാന്‍ 20 കോടി രൂപ
തൊഴിലുറപ്പ് പദ്ധതിക്ക് 50 ലക്ഷം രൂപ
റബ്ബര്‍ വിലസ്ഥിരതാ ഫണ്ടിന് 500 കോടി രൂപ; കഴിഞ്ഞവര്‍ഷത്തെ 300 കോടിക്കൊപ്പം 200 കോടി കൂടി 
 
ചേര്‍ത്താണ് ഇത്; റബ്ബര്‍ കര്‍ഷകരില്‍ നിന്ന് 150 രൂപയ്ക്ക് റബ്ബര്‍ സംഭരിക്കും
അഞ്ചു വര്‍ഷം കൊണ്ട് 500 മത്സ്യവിപണനകേന്ദ്രങ്ങള്‍ സ്ഥാപിക്കും
മത്സ്യത്തൊഴിലാളി ദുരിതാശ്വാസം 1800ല്‍ നിന്ന് 2700 ആക്കും
കാര്‍ഷികമേഖലയ്ക്ക് 764.21 കോടി രൂപ
 
മുല്ലപ്പെരിയാറില്‍ പുതിയ ഡാമിന് 100 കോടി രൂപ
കേരള നദീതട അതോറിറ്റിക്കായി രണ്ടു കോടി രൂപ
എല്ലാവര്‍ക്കും വീട് എന്ന കേന്ദ്രപദ്ധതിക്ക് 25 കോടി രൂപ സംസ്ഥാനം നല്കും
എം എല്‍ എ ഫണ്ടിന് 141 കോടി രൂപ
വൈദ്യുതിബോര്‍ഡിന് 1622.7 കോടി രൂപ
24000 കോടിയുടെ വാര്‍ഷിക പദ്ധതി
ശുചിത്വകേരള മിഷന് 26 കോടി രൂപ
എല്‍ ഇ ഡി ബള്‍ബുകള്‍ നല്കുന്ന പദ്ധതിക്ക് 150 കോടി രൂപ; ഒമ്പതു വാട്ടിന്റെ രണ്ട് എല്‍ ഇ ഡി ബള്‍ബുകള്‍ ഒരു വീട്ടില്‍ സൌജന്യമായി നല്കും
 
കയര്‍ മേഖലയ്ക്ക് 117 കോടി അധികം നല്കും
കുടുംബശ്രീക്ക് 130 കോടി രൂപ
അനെര്‍ട്ടിന് 43.88 കോടി രൂപ
ചെറുകിട വ്യവസായങ്ങളുടെ വികസനത്തിന് 110.54 
യുവ സംരംഭകരെ സഹായിക്കാന്‍ 12 കോടി രൂപ
കൈത്തറി മേഖലയ്ക്ക് 70.3 കോടി രൂപ
മാവൂര്‍ റയോണ്‍സിന്റെ ഭൂമിയില്‍ പി പി പി മോഡലില്‍ പദ്ധതി തുടങ്ങും
ഐ ടി ഇന്‍ക്യുബേഷന്‍ സെന്ററുകള്‍ക്ക് 60 കോടി രൂപ
6534 കോടിയുടെ കേന്ദ്രസഹായം പ്രതീക്ഷിക്കുന്നു
ഐ ടി വികസനത്തിന് 458.82 കോടി
കാലിത്തീറ്റ സബ്‌സിഡിക്ക് 13.51 കോടി രൂപ

വെബ്ദുനിയ വായിക്കുക