ബജറ്റ് അവതരിപ്പിക്കുന്നത് മുഖ്യമന്ത്രി; പക്ഷേ കൈയില്‍ ബജറ്റ് പെട്ടിയൊന്നുമില്ല

വെള്ളി, 12 ഫെബ്രുവരി 2016 (08:28 IST)
ബാര്‍കോഴ ആരോപണത്തെ തുടര്‍ന്ന് ധനമന്ത്രി കെ എം മാണി രാജിവെച്ച പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി യു ഡി എഫ് സര്‍ക്കാരിന്റെ അവസാന ബജറ്റ് ഇന്ന് അവതരിപ്പിക്കും. ബജറ്റ് അവതരിപ്പിക്കുന്നതിനായി മുഖ്യമന്ത്രി ക്ലിഫ് ഹൌസില്‍ നിന്ന് നിയമസഭയിലേക്ക് പുറപ്പെട്ടു.
 
എന്നാല്‍, ബജറ്റ് പെട്ടിയൊന്നുമില്ലാതെയാണ് മുഖ്യമന്ത്രി ഇത്തവണ ബജറ്റ് അവതരണത്തിനായി പുറപ്പെട്ടത്.  ബജറ്റ്, പെട്ടിയിലാക്കാതെ കൈയില്‍ തന്നെ പിടിച്ചു കൊണ്ടാണ് മുഖ്യമന്ത്രി നിയമസഭയിലേക്ക് പുറപ്പെട്ടത്. ഏതായാലും പതിവിനു വിപരീതമായിട്ടായിരുന്നു മുഖ്യമന്ത്രിയുടെ ബജറ്റ് യാത്ര.
 
ധനമന്ത്രിമാര്‍ എല്ലാ തവണയും ബജറ്റ് അവതരിപ്പിക്കാന്‍ എത്തുന്നത്, തയ്യാറാക്കിയ ബജറ്റ് ഒരു പെട്ടിയില്‍ അടച്ച് കൊണ്ടാണ്. എന്നാല്‍, 22 വര്‍ഷത്തിനു ശേഷം ധനമന്ത്രിയുടെ അസാന്നിധ്യത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ബജറ്റ് അവതരിപ്പിക്കാന്‍ എത്തുന്നത് പെട്ടിയൊന്നുമില്ലാതെ കൈയില്‍ തന്നെ ബജറ്റ് വഹിച്ചു കൊണ്ടാണ്.
 
ഒമ്പതുമണിക്ക് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ബജറ്റ് അവതരിപ്പിക്കും.

വെബ്ദുനിയ വായിക്കുക