കൈക്കൂലി: മുൻ വില്ലേജ് ഓഫീസർക്ക് 3 വർഷം കഠിന തടവ്

എ കെ ജെ അയ്യര്‍
ശനി, 20 ജൂലൈ 2024 (18:18 IST)
തിരുവനന്തപുരം: കൈക്കൂലി കേസിൽ മുൻ വില്ലേജ് ഓഫീസർക്ക് വിജിലൻസ് കോടതി 3 വർഷത്തെ കഠിന തടവും 15000 രൂപാ പിഴയും വിധിച്ചു. പത്തനംതിട്ട വടശേരിക്കര മുൻവില്ലേജ് ഓഫീസർ ഇ.വി. സോമനെയാണ് വസ്തു പോക്കുവരവ് ചെയ്യാൻ ഭൂ ഉടമയിൽ നിന്ന് കൈക്കൂലി വാങ്ങിയതിന് പ്രത്യേക വിജിലൻസ് കോടതി ജഡ്ജി എം.വി. രാജകുമാരി ശിക്ഷിച്ചത്.
 
2010 ഒക്ടോബറിൽ പത്തനംതിട്ട സ്വദേശി ബഷീർ മുഹമ്മദ് മകൾ ഷിബിക്ക് 1.25 ഏക്കർ ഭൂമി ഇഷ്ടദാനമായി നൽകി. ഈ വസ്തു  പട്ടയം പിടിച്ചു പോക്കുവരവ് ചെയ്യാനായി ഏഴുതവണ ബഷീർ വില്ലേജ് ഓഫീസിൽ പോയെങ്കിലും ഓരോ കാരണം പറഞ്ഞു മടക്കി .  പിന്നീട് ഫയലുകൾ റാന്നി ഓഫീസിലേക്ക് എത്തിച്ചതിന് ആയിരം രൂപാ ചിലവായെന്നും അത് നൽകിയാലേ കാര്യം നടക്കു എന്നും പറഞ്ഞു. 
 
സഹികെട്ട ബഷീർ വിജിലൻസിനെ വിവരം അറിയിച്ചു. അവർ പറഞ്ഞത് പ്രകാരം 2011 ജനുവരി ഏഴിന് തുകയുമായി ബഷീർ വില്ലേജ് ഓഫീസിൽ എത്തി സോമനു നൽകുകയും വിജിലൻസ് പിടിയിലാവുകയും ചെയ്തു. ഇടയ്ക്ക് അയാൾ ഡെപ്യൂട്ടി തഹസീൽദാർ ആയി  വിരമിക്കുകയും ചെയ്തു. ഇപ്പോഴാണ് കേസ് വിധിയായത്.

അനുബന്ധ വാര്‍ത്തകള്‍

Next Article