കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് അസിസ്റ്റന്‍റ് പടിയില്‍
കൈക്കൂലിയുമായി ബന്ധപ്പെട്ട് വില്ലേജ് അസിസ്റ്റന്‍റിനെ വിജിലന്‍സ് അധികാരികള്‍ അറസ്റ്റ് ചെയ്തു. കാട്ടാക്കട വീരണകാവ് വില്ലേജ് ഓഫീസിലെ വില്ലേജ് അസിസ്റ്റന്‍റ് ബബുകാണി(54)യാണ് പിടിയിലായത്.
പാലോട് പേരയം പാണയം സ്വദേശിയാണ് പിടിയിലായത് . വീരനകാവ് കുഴയ്ക്കാട് വലിയവിള വീട്ടില്‍ ജയന്‍ നല്‍കിയ പരാതിയിലായിരുന്നു വിജിലന്‍സ് റെയ്ഡ് നടത്തി ഇയാളെ അറസ്റ്റ് ചെയ്തത്. ഭാര്യയുടെ പേരിലുള്ള വസ്തുവിന്‍റെ ലൊക്കേഷന്‍ എന്നിവ ശരിയാക്കാനായി ജയന്‍ ആഴ്ചകളോളം വില്ലേജ് ഓഫീസില്‍ കയറിയിറങ്ങിയിരുന്നു.
രേഖകള്‍ ശരിയാക്കണം എങ്കില്‍ 3000 രൂപ തരണമെന്ന് ബാബു കാണി ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് ജയന്‍ വിജിലന്‍സില്‍ ബന്ധപ്പെട്ടു. തുടര്‍ന്ന് വിജിലന്‍സ് നിരീക്ഷണം ഏര്‍പ്പെടുത്തി. ആവശ്യപ്പെട്ട തുക ജയന്‍ കൈമാറിയപ്പോള്‍ വിജിലന്‍സ് ഡി വൈ എസ് പി മഹേഷിന്‍റെ നേതൃത്വത്തിലുള്ള സംഘം ബാബുവിനെ പിടികൂടുകയായിരുന്നു.