കൈക്കൂലി: വെഹിക്കിള്‍ ഇന്‍സ്പെക്ടറെ ഓടിച്ചിട്ടു പിടിച്ചു

എ കെ ജെ അയ്യര്‍

ഞായര്‍, 20 ഡിസം‌ബര്‍ 2020 (18:05 IST)
പാലക്കാട്: വെഹിക്കിള്‍ ഇന്‍സ്പെക്ടറെ കൈക്കൂലി വാങ്ങിയ സംഭവവുമായി വിജിലന്‍സ് വിഭാഗം കഴിഞ്ഞ ദിവസം ഓടിച്ചിട്ടു പിടികൂടി. തമിഴ്നാട് അതിര്‍ത്തിയോട് ചേര്‍ന്നുള്ള വേലന്താവളം ചെക്ക് പോസ്റ്റില്‍ നടന്ന പരിശോധനയ്ക്ക് ഇടയാണ്  ഈ സംഭവം ഉണ്ടായത്.
 
കഴിഞ്ഞ ദിവസം രാവിലെയാണ് സംഭവം നടന്നത്. പരിശോധനയില്‍ എ.എം.വി.ഐ വി.കെ.ഷംസീറില്‍ നിന്നാണ് കണക്കില്‍ പെടാത്ത 51150  രൂപ പിടിച്ചെടുത്തത്. വിജിലന്‍സ് ഡി.വൈ.എസ്.പി ഷംസുദ്ദീന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഷംസീറിനെ പിടികൂടിയത്.
 
പരിശോധനയ്ക്ക് വിജിലന്‍സ് എത്തുന്നത് കണ്ടതും ഷംസീര്‍ ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചു. വിജിലന്‍സ് സംഘം ഷംസീറിനെ ഓടിച്ചിട്ടു പിടികൂടി ഈ തുക കണ്ടെടുക്കുകയും ചെയ്ത. ആദ്യ പരിശോധനയില്‍ പണം കിട്ടിയില്ല. എന്നാല്‍ വിശദമായ പരിശോധനയില്‍ ഇയാളുടെ അടിവസ്ത്രത്തിനുള്ളില്‍ നിന്നാണ് പണം കണ്ടെടുത്തത്.
 
മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് വരുന്ന വാഹനങ്ങളില്‍ നിന്ന് കൈക്കൂലി ഇനത്തില്‍ വാങ്ങിയ തുകയാണിതെന്ന് വിജിലന്‍സ് അറിയിച്ചു. സെലോ ടേപ്പ് ഉപയോഗിച്ച് പൊതിഞ്ഞ നിലയിലായിരുന്നു പണം അടിവസ്ത്രത്തിനുള്ളില്‍ സൂക്ഷിച്ചിരുന്നത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍