ബോംബേറ്: കോഴിക്കോട് റൂറലില്‍ അഞ്ച് ദിവസത്തെ നിരോധനാജ്ഞ

വ്യാഴം, 19 മെയ് 2016 (07:54 IST)
കോഴിക്കോട് ചെമ്മരത്തൂരില്‍ ബോംബേറ്. ബോംബേറില്‍ രണ്ടുപേര്‍ക്ക് പരുക്കേറ്റു. ബോംബേറിനെ തുടര്‍ന്ന് കോഴിക്കോട് റൂറലില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ചെമ്മരത്തൂരിലെ ലീഗ് പ്രവര്‍ത്തകന്‍ കുഞ്ഞബ്‌ദുള്ളയുടെ വീടിനു നേര ഇന്നലെ രാത്രിയാണ് ബോംബേറുണ്ടായത്.
 
സംഭവത്തെ തുടര്‍ന്ന് കോഴിക്കോട് റൂറലില്‍ പൊലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചു. അഞ്ചു ദിവസത്തേക്കാണ് നിരോധനാജ്ഞ.
 
രാഷ്‌ട്രീയവൈരാഗ്യമാണ് ബോംബേറിന് പിന്നിലെന്നാണ് നിഗമനം. ബോംബേറിനെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു.

വെബ്ദുനിയ വായിക്കുക