ഇഡിയെ പോലീസ് തടഞ്ഞത് നിയമവാഴ്‌ച്ചയോടുള്ള വെല്ലുവിളിയെന്ന് കെ സുരേന്ദ്രൻ

വ്യാഴം, 5 നവം‌ബര്‍ 2020 (16:53 IST)
ബിനീഷ് കോടിയേരിയുടെ വീട്ടിൽ റെയ്‌ഡ് നടത്തി മടങ്ങുന്ന എൻഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥരെ പോലീസ് തടഞ്ഞ സംഭവം നിയമവാഴ്‌ച്ചയോടുള്ള വെല്ലുവിളിയാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ. ബാലാവകാശ കമ്മീഷനെയും പൊലീസിനെയും ഉപയോ​ഗിച്ച് ദേശീയ അന്വേഷണ ഏജൻസികളുടെ ജോലി തടസപ്പെടുത്താനുള്ള സംസ്ഥന സർക്കാരിന്റെ നീക്കം ജനാധിപത്യവിരുദ്ധവും ഫെഡറൽ വ്യവസ്ഥയുടെ ലംഘനവുമാണെന്നും സുരേന്ദ്രന്‍ പറഞ്ഞു. 
 
വാളയാറിൽ ഉൾപടെ നിരവധി കുഞ്ഞുങ്ങൾക്ക് സംസ്ഥാനത്ത് നീതി നിഷേധിക്കപ്പെടുന്ന സാഹചര്യം ഉണ്ടായിട്ടും ബാലാവകാശ കമ്മീഷൻ കോടിയേരിയുടെ വീട്ടിൽ നടന്ന നിർണായക റെയിഡ് മുടക്കാൻ പറന്നെത്തിയത് അപഹാസ്യമാണ്. കോഴിക്കോട് ഇന്നും ആറ് വയസ്സുള്ള കുഞ്ഞ് പീഡിപ്പിക്കപ്പെട്ടിട്ടുണ്ട്. ഇതിലൊന്നും പ്രതികരിക്കാത്ത ബാലാവകാശ കമ്മീഷൻ പാർട്ടി സെക്രട്ടറിയുടെ മകൻ മയക്കുമരുന്ന് കേസിൽ കുടുങ്ങിയപ്പോൾ നടക്കുന്ന അന്വേഷണം തടസ്സപ്പെടുത്താൻ ഓടിയെത്തിയത് പ്രതിഷേധാർഹമാണെന്നും സുരേന്ദ്രൻ പറഞ്ഞു. ബിനീഷ് കോടിയേരിക്കെതിരായ കേസ് രാഷ്ട്രീയ പ്രേരിതമാണെന്ന സിപിഎം നിലപാട് അവരുടെ അണികൾ പോലും അംഗീകരിക്കുന്നില്ലെന്നും സുരേന്ദ്രൻ കൂട്ടിചേർത്തു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍