തൃശൂര്‍ ക്വാറിയില്‍ വന്‍സ്‌ഫോടനം: ഒരു മരണം, നാലുപേര്‍ ഗുരുതരാവസ്ഥയില്‍

ശ്രീനു എസ്

ചൊവ്വ, 22 ജൂണ്‍ 2021 (08:11 IST)
തൃശൂര്‍ ക്വാറിയില്‍ വന്‍സ്‌ഫോടനം. സംഭവത്തില്‍ ഒരാള്‍ മരണപ്പെട്ടു. വടക്കാഞ്ചേരി വാഴക്കോട് വളവ് മൂലയില്‍ ഹസനാരുടെ മകന്‍ അബ്ദുള്‍ നൗഷാദ് ആണ് മരിച്ചത്. അഞ്ചുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇതില്‍ നാലുപേര്‍ ഗുരുതരാവസ്ഥയിലാണ്. പരിക്കേറ്റവര്‍ തൃശൂര്‍ മെഡിക്കല്‍ കോളേജിലാണ് ഉള്ളത്. 
 
സ്‌ഫോടകവസ്തു പൊട്ടിത്തെറിച്ചാണ് അപകടം ഉണ്ടായത്. സംഭവത്തില്‍ സമീപത്തെ വീടുകള്‍ക്കും കേടുപാടുകള്‍ പറ്റിയിട്ടുണ്ട്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍