മുരളീധരനേ കേന്ദ്രത്തിലേക്ക് തട്ടും, കേരളത്തില്‍ ബിജെപിക്ക് ഇനി പുതിയ മുഖം

വ്യാഴം, 31 ജൂലൈ 2014 (15:08 IST)
കേരളത്തില്‍ അടുത്തു തന്നെ നടക്കാന്‍ പോകുന്ന തദ്ദേശ ഭരണ തെരഞ്ഞെടുപ്പിനു മുന്നോടിയായി ബിജെപി സംസ്ഥാന നേതൃത്വത്തില്‍ അഴിച്ചു പണി വരുന്നു. അമിത ഷായുടെ നേതൃത്വത്തില്‍ പാര്‍ട്ടീ പുനഃ സംഘടന നടത്തുന്നതിന്റെ ഭാഗമായാണ് കേരള്‍ത്തിലെ സംഘടനാ സംവിധാനത്തിലും അഴിച്ചുപണി വരുന്നത്.

നിലവിലെ സംസ്ഥാന അധ്യക്ഷനായ വി മുരളീധരന്‍ പാര്‍ട്ടി  ദേശീയ നേതൃത്വത്തിലേക്ക് മാറുമെന്നാണ് ലഭിക്കുന്ന വിവരം. ഇതുസംബന്ധിച്ച പ്രാഥമിക ചര്‍ച്ചകന്‍ പാര്‍ട്ടിക്കുള്ളില്‍ ആരംഭിച്ചുകഴിഞ്ഞു. മുരളീധരന് പകരക്കാരനായി എം‌ടി രമേശ് സംസ്ഥാന അധ്യക്ഷനായേക്കുമെന്നാണ് വാര്‍ത്തകള്‍.

അതേസമയം വി മുരളീധരനേ ബിജെപിയുടെ ദേശീയ ജനറല്‍ സെക്രട്ടറിയാക്കാനാണ് ഉദ്ദേശിക്കുന്നതെന്നാണ് സൂചന. സംസ്ഥാന അദ്ധ്യക്ഷ സ്ഥാനത്ത് ഒന്നര വര്‍ഷം ബാക്കി നില്‍ക്കെയാണ് മുരളീധരനെ കേന്ദ്രനിരയിലേക്ക് കൊണ്ടുവരുന്ന കാര്യം നേതൃത്വം ആലോചിക്കുന്നത്.

മുരളീധരനെ നേതൃസ്ഥാനത്ത് നിന്നും മാറ്റണമെന്നാവശ്യപ്പെട്ട് പികെ കൃഷ്ണദാസ് അടക്കമുള്ളവരുടെ നേതൃത്വത്തില്‍ പാര്‍ട്ടിക്കുള്ളില്‍ നേരത്തെ കലാപക്കൊടിയുയര്‍ത്തിയിരുന്നു. ഈ സാഹചര്യവും പരിഗണിച്ചാണ് സംസ്ഥാന നേതൃത്വത്തില്‍ നിന്ന് മുരളീധരനേ മാറ്റാനായി പാര്‍ട്ടി ഉസ്ദ്ദേശിക്കുന്നതെന്നാണ് വിവരം.

അടുത്തകൊല്ലം നടക്കുന്ന തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പും തുടര്‍ന്നുവരുന്ന നിയമസഭാ തിരഞ്ഞെടുപ്പും ലക്ഷ്യമിട്ട് സംസ്ഥാനത്ത് പാര്‍ട്ടിയെ ഉടച്ചുവാര്‍ക്കണമെന്ന് ആര്‍എസ്എസ് പാര്‍ട്ടിയോട് നിര്‍ദ്ദേശിച്ചിരുന്നു. പാര്‍ട്ടിയിലും പൊതുരംഗത്തും സ്വീകാര്യതയുള്ള രമേശിനേ അധ്യക്ഷനാക്കുന്നതിനോട് ആര്‍എസ്എസ്  അനുകൂല നിലപാടാണ് എടുത്തിരിക്കുന്നത്.

വെബ്ദുനിയ വായിക്കുക