കുട്ടനാട്ടില്‍ മത്സരം യുഡിഎഫും ബിജെപിയും തമ്മിലെന്ന് ഉമ്മന്‍ ചാണ്ടി

ശനി, 7 മെയ് 2016 (09:45 IST)
നിയമസഭ തെരഞ്ഞെടുപ്പില്‍ കുട്ടനാട്ടില്‍ മിക്കയിടങ്ങളിലും യു ഡി എഫിന്റെ പ്രധാന എതിരാളി ബി ജെ പിയാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. കുട്ടനാട്ടിലെ തെരഞ്ഞെടുപ്പ് യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
 
അരുവിക്കര തെരഞ്ഞെടുപ്പ് പ്രചാരണത്തിലും സമാന പ്രസ്താവനയുമായി ഉമ്മന്‍ ചാണ്ടി രംഗത്തു വന്നിരുന്നു. കുട്ടനാട്ടിലെ പലയിടങ്ങളിലും ബി ജെ പിയാണ് യു ഡി എഫിന്റെ മുഖ്യ എതിരാളി. തെരഞ്ഞെടുപ്പു ഫലം വരുമ്പോള്‍ സി പി എം മൂന്നാം സ്ഥാനത്താകുമെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.
 
ചില മണ്ഡലങ്ങളില്‍ യു ഡി എഫും ബി ജെ പിയും തമ്മിലാണ് പ്രധാന മത്സരം. ബി ജെ പിക്ക് ശക്തിയുള്ള ഈ മണ്ഡലങ്ങളില്‍ സി പി എം മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.

വെബ്ദുനിയ വായിക്കുക