സിപിഐയിലെ പേമെന്റ് സീറ്റ് വിവാദം കെട്ടടിങ്ങിയതിനു പിന്നാലെ ബിജെപിയിലും അതേ വിവാദം തലപൊക്കി. കോട്ടയത്ത് നോബിള്‍ മാത്യുവിനേ സ്ഥാനാര്‍ഥിയാക്കിയതിനെതിരേയാണ് ബിജെപി നേതൃയോഗത്തിനിടയില്‍ ആരോപണമുയര്‍ന്നത്.
ജില്ലാ നേതൃത്വം അറിയാതെയാണ് സ്ഥാനാര്‍ത്ഥിയെ തീരുമാനിച്ചതെന്ന് പ്രതിനിധികള്‍ ആരോപിച്ചു. സംസ്ഥാന നേതൃയോഗത്തില്‍ ബിജെപി പ്രസിഡന്റ് വി മുരളീധരനെതിരേ യോഗത്തില്‍ ഗുരുതര ആരോപനങ്ങളാണ് ഉയര്‍ന്നിരിക്കുന്നത്.
തിരുവനന്തപുരത്ത് മുതിര്‍ന്ന നേതാവ് ഒ രാജഗോപാലിനെ പരാജയപ്പെടുത്താന്‍ ശ്രമം നടന്നുവെന്നും ആരോപണം ഉയര്‍ന്നു. സംസ്ഥാന നേതൃത്വത്തിനെതിരെയും വിമര്‍ശമുണ്ടായി. ഗാഡ്ഗില്‍ റിപ്പോര്‍ട്ട് അടിയന്തരമായി നടപ്പിലാക്കാന്‍ കേന്ദ്രസര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തുന്നതില്‍ സംസ്ഥാന നേതൃത്വം പരാജയപ്പെട്ടുവെന്നും യോഗത്തില്‍ വിമര്‍ശനമുണ്ടായി.
ബി ജെ പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ സംസ്ഥാനത്ത് എത്തുന്നതിന് തൊട്ടുമുമ്പാണ് സംസ്ഥാനസമിതി യോഗത്തില്‍ ഗുരുതര ആരോപണങ്ങള്‍ ഉയര്‍ന്നത്. സംസ്ഥാന അധ്യക്ഷനായി പികെ കൃഷ്ണദാസിനെ കൊണ്ടുവരണമെന്ന് ഒരുവിഭാഗവും കെ സുരേന്ദ്രനേ പ്രസിഡന്റാക്കണമെന്ന് മറുവിഭാഗവും വാദിക്കുന്നുണ്ട്. നിലവിലെ പ്രസിഡന്റ് വി മുരളീധരന്റ്രെ കാലാവധി ആറുമാസം കൂടിയേ ഉള്ളു.