കണ്ണൂര്‍ തില്ലങ്കേരിയില്‍ ബിജെപി പ്രവര്‍ത്തകന്‍ വെട്ടേറ്റുമരിച്ചു; ജില്ലയിൽ ഇന്നു ഹർത്താൽ

Webdunia
ഞായര്‍, 4 സെപ്‌റ്റംബര്‍ 2016 (10:01 IST)
കണ്ണൂരില്‍ ബിജെപി പ്രവര്‍ത്തകന്‍ വെട്ടേറ്റ് മരിച്ചു. തില്ലങ്കേരി സ്വദേശി വിനീഷാണ് മരിച്ചത്. തില്ലങ്കേരി പഞ്ചായത്ത് ഓഫിസിനു സമീപമുള്ള ഇടവഴിയിൽ ഇടതുകാലിനു വെട്ടും തലയ്ക്ക് അടിയുമേറ്റു രക്തം വാർന്ന നിലയിലാണ് ഇന്നലെ രാത്രി ബിനീഷിനെ കണ്ടെത്തിയത്.
 
ശനിയാഴ്ച രാത്രി ഒമ്പതരയോടെയാണ് സംഭവം. സിപിഎം പ്രവര്‍ത്തകന് നേരെ തില്ലങ്കരിയില്‍ ബോംബേറുണ്ടായി മണിക്കൂറുകള്‍ക്കകമാണ് കൊലപാതകം നടന്നത്. സംഭവത്തില്‍ പ്രതിഷേധിച്ച് ബിജെപി ഇന്ന് കണ്ണൂര്‍ ജില്ലാ ഹര്‍ത്താലിന് ആഹ്വാനം നല്‍കി. മുഴക്കുന്ന് പൊലീസെത്തി ഇരിട്ടി താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. 
Next Article