കമ്മ്യൂണിസ്റ്റുകാര്‍ അക്രമികള്‍ കോണ്‍ഗ്രസുകാര്‍ അഴിമതിക്കാര്‍, വെള്ളം പോലും നല്‍കാത്ത ഇവര്‍ക്ക് എന്തിന് വോട്ട് നല്‍കുന്നു‍; മോദി

ഞായര്‍, 8 മെയ് 2016 (16:25 IST)
കോണ്‍ഗ്രസുകാര്‍ അഴിമതിക്കാരും കമ്മ്യൂണിസ്റ്റുകാര്‍ ആക്രമികളും ആണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രസ്താവിച്ചു. സ്വച്ഛ് കേരളം , സംശുദ്ധ കേരളം,അഴിമതി രഹിതകേരളം,സുരക്ഷിത കേരളം  സമ്പൂര്‍ണ്ണ മാറ്റത്തിനായി നിങ്ങളുടെ പിന്തുണ എന്‍ ഡി എക്ക് വേണമെന്ന് മോദിയുടെ മലയാളത്തിലുള്ള അപേക്ഷ പ്രവര്‍ത്തകരെ ആവേശത്തിലാഴ്ത്തി. ആലപ്പുഴയിലെ എടത്വയില്‍ നടത്തിയ തെരഞ്ഞെടുപ്പ് പ്രചരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 
 
എല്‍ ഡി എഫും യു ഡി എഫും പരസ്പരം അഡ്ജസ്റ്റ് ചെയ്ത് കേരളം ഭരിച്ച് ജനങ്ങളെ കബളിപ്പിക്കുകയാണെന്ന് മോദി പ്രചരണയോഗത്തില്‍ വ്യക്തമാക്കി. വര്‍ഷങ്ങളായി നിലനില്‍ക്കുന്ന വെള്ളത്തിന്റെ പ്രശ്നം പരിഹരിക്കാത്ത ഇവര്‍ക്ക് എന്തിന് വോട്ട് നല്‍കണമെന്നും അദ്ദേഹം ചോദിച്ചു.
 
കോണ്‍ഗ്രസ് ഡല്‍ഹിയിലും കേരളത്തിലും ഒരേ ഭരണം തന്നെയാണ്. ഡല്‍ഹിയില്‍ കല്‍ക്കരിയും ടുജിയും ആണെങ്കില്‍ കേരളത്തില്‍ അത് സോളാര്‍ എന്ന വ്യത്യാസമേ ഉള്ളു എന്നും അദ്ദേഹം ആരോപിച്ചു. കേരളത്തില്‍ നിന്നും ബി ജെ പിയെ പ്രതിനിധീകരിച്ച് ഒരു അംഗം പോലും പാര്‍ലമെന്റില്‍ ഇല്ലെങ്കിലും കേരളത്തെ അവഗണിച്ചിട്ടില്ല. അവഗണിക്കുകയുമില്ല. അദ്ദേഹം വ്യക്തമാക്കി.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം

വെബ്ദുനിയ വായിക്കുക