കള്ളപ്പണക്കാരെ പിടികൂടാനിറങ്ങിയ ബിജെപിയെ വെട്ടിലാക്കി മെഡിക്കല്‍ കോളജ് കോഴ അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്ത്. ബിജെപി നേതാക്കള്‍ 5 കോടി 60 ലക്ഷം രൂപ കോഴ കൈപ്പറ്റിയെന്ന് സമ്മതിക്കുന്നതാണ് അന്വേഷണ കമ്മിഷന്‍ റിപ്പോര്‍ട്ട്.
റിപ്പോർട്ട് പാർട്ടി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരനു കൈമാറിയിരുന്നുവെങ്കിലും പുറത്തു വിട്ടിരുന്നില്ല. ബിജെപി നേതാക്കളായ കെപി ശ്രീശനും എകെ നസീറും ഉള്‍പ്പെടുന്ന സമിതിയാണ് അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.
ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എംടി രമേശിന്റെ പേരും കോഴ ഇടപാടുമായി ബന്ധപ്പെടുത്തി അന്വേഷണ റിപ്പോര്‍ട്ടിലുണ്ട്. ചെര്‍പ്പുളശേരിയില്‍ മെഡിക്കല്‍ കോളജ് തുടങ്ങാന്‍ എംടി രമേശ് വഴി പണം കൈമാറിയെന്നാണ് റിപ്പോര്‍ട്ടിലെ പരാമര്‍ശം.
5 കോടി 60 ലക്ഷം രൂപ ബിജെപി സഹകരണ സെല്‍ കണ്‍വീനര്‍ ആര്‍എസ് വിനോദിന് കൈമാറിയത്. വര്‍ക്കല എസ് ആര്‍ കോളേജ് ഉടമ ആര്‍ ഷാജിയാണ് പണം നല്‍കിയത്. പണം വാങ്ങിയെന്ന് വിനോദ് കമ്മീഷനോട് സമ്മതിച്ചിട്ടുണ്ട്. കുഴല്‍പണമായാണ് ഈ തുക ഡല്‍ഹിയിലെത്തിച്ചത്. സതീഷ് നായര്‍ എന്ന ഇടനിലക്കാരന് നല്‍കാന്‍ വേണ്ടിയാണ് പണം വാങ്ങിയത്.