കഴക്കൂട്ടം ബൈപ്പാസിന്റെ ശിലാഫലകത്തില്‍ ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ വി മുരളീധരന്റെ പേര് ഉള്‍പ്പെടുത്തിയതിന്റെ ഉത്തരവാദിത്തം ദേശീയപാത അതോറിറ്റിക്ക് ആണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ചോദ്യത്തിന് ഉത്തരമായാണ് ഉമ്മന്‍ ചാണ്ടി ഇങ്ങനെ പറഞ്ഞത്. മന്ത്രിസഭയോഗത്തിന് ശേഷം വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.