യുഡിഎഫ് മണ്ഡലമായ ഇടുക്കിയില്‍ ബിഷപ്പ് മാത്യു ആനിക്കുഴിക്കാട്ടില്‍ എല്‍ഡിഎഫിന് അനുകൂലമായി നിലപാടെടുത്തിരുന്നു. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിലെ കോണ്‍ഗ്രസ് നിലപാട് ചൂണ്ടിക്കാണിച്ചായിരുന്നു ഇത്. മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജയിക്കുകയും. ചെയ്തു. ഇതാണോ ബിഷപ്പിനു നേരെ ആക്രമമുണ്ടാകാന്‍ കാരണമെന്ന സംശയം ഉയരുന്നുണ്ട്. എന്നാല്‍ ഇതിനുള്ള സാധ്യതയില്ലെന്ന നിലപാടിലാണ് പൊലീസ്.