യോഗത്തില്‍ ബിജു രമേശ് അനുകൂലികളും പങ്കെടുക്കില്ലെന്നാണ് സൂചന. അസോസിയേഷനലിലെ ഭിന്നതയെ തുടര്‍ന്നാണ് തീരുമാനമെന്നാണ് കരുതപ്പെടുന്നത്. മറ്റു ചില പരിപാടികളുള്ളതിനാലാണു യോഗത്തില്‍ പങ്കെടുക്കാന്‍ സാധിക്കാത്തതെന്നാണു ബിജു രമേശ് ഇതേപ്പറ്റി പ്രതികരിച്ചത്. ഹൈക്കോടതി വിധിയില്‍ സുപ്രീം കോടതിയെ സമീപിക്കുന്നത് സംബന്ധിച്ച് ഇന്നത്തെ യോഗം ചര്‍ച്ച ചെയ്യും.