പറഞ്ഞതൊന്നും വിജിലന്‍സ് രേഖപ്പെടുത്തിയില്ല: ബിജു രമേശ്

ശനി, 8 നവം‌ബര്‍ 2014 (20:09 IST)
ബാര്‍ കോഴ കേസില്‍ താന്‍ പറഞ്ഞതൊന്നും വിജിലന്‍സ് രേഖപ്പെടുത്തിയില്ലെന്ന് ബാര്‍ ഉടമ അസോസിയേഷന്‍ വര്‍ക്കിംങ് ചെയര്‍മാന്‍ ബിജു രമേശ്. വിജിലന്‍സിന് നല്‍കിയത് 12 പേജുള്ള മൊഴിയാണെന്നും. ധനമന്ത്രി കെഎം മാണിക്കെതിരെ നടത്തിയ ആരോപണത്തില്‍ നിന്ന് ഒട്ടും പിന്നോട്ട് പോകില്ലെന്നും ബിജുരമേശ് പറഞ്ഞു. നിലവിലെ അന്വേഷണത്തില്‍ വിശ്വാസം പോരെന്നും അദ്ദേഹം പറഞ്ഞു.

മാണിക്കെതിരായ ആരോപണത്തില്‍ വിജിലന്‍സിന് നല്‍കിയ മൊഴിയുടെ പകര്‍പ്പ് മാധ്യമങ്ങള്‍ക്ക് നല്‍കുമെന്നും. താന്‍ ആരോപണത്തില്‍ നിന്ന് പിന്നോട്ട് പോയെന്ന് പ്രചരിപ്പിക്കുന്നത് വിജിലന്‍സാണെന്നും ബിജുരമേശ് പറയുന്നു.

തന്നെ തകര്‍ക്കാന്‍ മാണി ശ്രമം തുടങ്ങിയെന്നും, തന്റെ ബിസിനസ്സ് തകര്‍ക്കാന്‍ ശ്രമിച്ചാല്‍ മാണിയെയും തകര്‍ക്കുമെന്ന് ബിജു രമേശ് പറഞ്ഞു. മാണിയുടെ സാമ്പത്തിക സ്രോതസ്സുകള്‍ കൃത്യമായി അറിയാം. മാണിക്കും വലിയ ബിസിനസ് സാമ്രാജ്യം ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.

വെബ്ദുനിയ വായിക്കുക